ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും.
രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകമാണ്.
ബിഹാറില്‍ മൊകാമ, ഗോപാല്‍ ഗഞ്ജ്, മഹാരാഷ്ട്രയില്‍ അന്ധേരി ഈസ്റ്റ്, ഹരിയാനയില്‍ ആദംപൂര്‍, തെലങ്കാനയില്‍ മുനുഗോഡെ, ഉത്തര്‍പ്രദേശിലെ ഗോല ഗോകരണ്‍നാഥ്, ഒഡീഷയിലെ ദാംനഗര്‍ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് പുറമെ, തെലങ്കാന രാഷ്ട്രസമിതി, ആര്‍ജെഡി, സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍ തുടങ്ങിയവയാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായി മത്സരരംഗത്തുള്ളത്.