തലശ്ശേരി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. തലശ്ശേരിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കൽ വീട്ടിൽ എം.കെ.മുൻഷിദ് (23), സി.ടി.ജുനൈസ് (25), എ.ആർ.മൻസൂർ (25) എന്നിവരാണ് അറസ്റ്റിലായത്.തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 0.917 ഗ്രാം ബ്രൗൺ ഷുഗറാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.പട്രോളിങ്ങിനിടെയാണ് മൂവരും തലശ്ശേരി പൊലീസിന്റെ പിടിയിലായത്.സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടതോടെ എസ്.ഐ സജേഷ് സി. ജോസ് മൂന്ന് പേരെയും പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ബ്രൗൺ ഷുഗർ കണ്ടെടുത്തത്. പ്രതികളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി.