മലയാളത്തിന് പുറമേ തമിഴ് സിനിമാ ലോകത്തും ശ്രദ്ധേയമായ വേഷങ്ങളാല്‍ തിളങ്ങി നിന്നിരുന്ന താരമാണ് മുക്ത.വിവാഹ ശേഷം സിനിമ ലോകത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. മലയാളത്തിന്റെ പ്രിയ ഗായികയായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് താരത്തെ വിവാഹം ചെയ്തിരുന്നത്. സിനിമയില്‍ നിന്നും മാറിനിന്ന മുക്ത തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് മുക്തയും മുക്തയുടെ മകള്‍ കണ്മണിയും. ഈ അടുത്ത സമയത്തു ഇറങ്ങിയ സൂരജ് വെഞ്ഞാറമൂട് നായകന് ആയി എത്തിയ ചിത്രം പത്താം വളവില്‍ മുക്തയുടെ മകളും സുരാജിന്റെ മകളുടെ വേഷത്തില്‍ എത്തിയിരുന്നു
ഇപ്പോളിതാ കണ്മണി വിജയദശമി ദിനത്തില്‍ നൃത്തപഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഡാന്‍സറും നടനുമായ വിനീത് ആണ് കണ്മണിയുടെ ഗുരു.ഈ അനുഗ്രഹീത കലാകാരന്റെ കീഴില്‍ ചുവടുകള്‍ വച്ച് തുടങ്ങുകയാണ്. പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഓര്‍ക്കുക, വിനീതിനൊപ്പമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ട് മുക്ത കുറിച്ചു.
മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളില്‍ മുക്ത അഭിനയിച്ചിരിക്കുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോള്‍’, ‘നസ്രാണി’, ‘ഹെയ്ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കള്‍ ആണ് മുക്തയുടേയായി അവസാനം തിയേറ്ററില്‍ എത്തിയ സിനിമ.