കോട്ടയം ചങ്ങനാശ്ശേരിയിലെ മോഡല്‍ കൊലപാതകത്തിന്റെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മുത്തുകുമാര്‍ ബിന്ദു മോനെ കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുത്തുകുമാര്‍ കോട്ടയം മാങ്ങാനം സ്വദേശി വിബിന് ബൈജു, ബിനോയ് മാത്യു എന്നിവരുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറയുന്നു. വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മൂവരും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സെപ്റ്റംബര്‍ 26-ാം തീയതി ഉച്ചയ്ക്ക് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് പ്രതികള്‍ ബിന്ദുമോനെ കൊലപ്പെടുത്തിയത്. മുത്തുകുമാറിന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിലേക്ക് നയിച്ചത്.