ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ചൊവ്വാഴ്ച്ച ബെയ്ജിങില്‍ നടന്ന എക്സിബിഷന് വേദിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈന കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന എക്സിബിഷനിലാണ് പ്രസിഡന്റ് പങ്കെടുത്തതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.സെപ്റ്റംബര്‍ മധ്യത്തില്‍ നടത്തിയ വിദേശയാത്രയ്ക്ക് ശേഷം ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
FLASHNEWS