കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് മേധാവിയായി നിയമിക്കുന്നത്. ജമ്മുകാഷ്മീര്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് പരിഗണനയിലുള്ളത്. നിലവില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് എന്‍ഐഎ മേധാവി.
കൂടാതെ എറണാകുളത്തെ എന്‍ഐഎ കോടതിക്ക് കനത്തസുരക്ഷയൊരുക്കാനും തീരുമാനമായി. 24 ലക്ഷം രൂപ ചിലവിട്ടാണ് സുരക്ഷാസന്നാഹം ഒരുക്കുന്നത്.
എടക്കര മാവോയിസ്റ്റ് കേസ്, കൈവെട്ട് കേസ് എന്നിവ പരിഗണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കോടതിക്ക് കനത്ത സുരക്ഷയൊരുക്കുന്നത്.