തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട, പിരിച്ചുവിട്ട ഭരണസമിതിയിലെ മറ്റു അംഗങ്ങളുടെ അറസ്റ്റ് വൈകില്ലെന്ന് സൂചന. തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ഗുരുതര കണ്ടെത്തലോടെ മുന്‍ പ്രസിഡന്റിനെയും മൂന്ന് ഭരണസമിതി അംഗങ്ങളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
12 ഭരണസമിതി അംഗങ്ങളെയാണ് വായ്പ തട്ടിപ്പിനും ക്രമക്കേടുകള്‍ക്കും കൂട്ടുനിന്നുവെന്ന് കണ്ടെത്തി പ്രതി ചേര്‍ത്തത്. അതില്‍ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ൈവസ് പ്രസിഡന്റായിരുന്നയാള്‍ മരിച്ചു. ബാക്കി എല്ലാവരും പ്രതിയാണ്. മുന്‍ പ്രസിഡന്റ് കെ.കെ. ദിവാകരന്, ടി.എസ്. ബൈജു, വി.കെ. ലളിതന്‍, ജോസ് ചക്രംപുള്ളി എന്നിവരാണ് അറസ്റ്റിലായത്. ഭരണസമിതി അംഗങ്ങള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനാണ് കേസ്. തട്ടിപ്പിെന്റ വ്യാപ്തി കണക്കാക്കി കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഒപ്പം തട്ടിപ്പിന് സൗകര്യമൊരുക്കിയെന്ന കുറ്റംകൂടി ഭരണസമിതി അംഗങ്ങള്ക്കെതിരെയുണ്ട്.
അറസ്റ്റിലായവരെ കസ്റ്റഡിയില്‍ കിട്ടാന്‍ ശ്രമം തുടങ്ങി. ഇവരില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിെന്റ അടിസ്ഥാനത്തിലാകും തുടര്‍ അറസ്റ്റുകള്‍. പിടിയിലായവരെ കൂടാതെ എം.ബി. ദിനേഷ്, കെ.വി. സുഗതന്, എന്‍. നാരായണന്, എം.എം. അസ്ലം, എം.എ. ജിജോ രാജ്, അമ്ബിളി മഹേഷ്, സുമതി ഗോപാലകൃഷ്ണന്, മിനി നന്ദനന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
അതിനിടെ, ബാങ്ക് ഇടപാടുകളില്‍ വായ്പ രേഖകളുടെ പരിശോധന അന്തിമ ഘട്ടത്തിലാണ്. കരുവന്നൂര്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത ആളുകളുടെ മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു. സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്‍ ജീവനക്കാരന് നല്കിയ ഹരജിയില്‍ എതിര് സത്യവാങ്മൂലത്തിന് 10 ദിവസം ഹൈകോടതി അനുവദിച്ചിട്ടുണ്ട്. അതിനുമുമ്ബ് അറസ്റ്റുകള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്