ബാലുശ്ശേരി: ബാലുശ്ശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്മജന് ബോള്‍ഗാട്ടിയുടെ കനത്ത തോല്‍വി നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്കകത്ത് ചര്‍ച്ചയാകുന്നു. െതരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ നടക്കാനിരിക്കുന്ന യു.ഡി.എഫ് യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധമുയരാനാണ് സാധ്യത.
ഇക്കുറി ബാലുശ്ശേരിയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചിറക്കിയ സെലിബ്രറ്റി കൂടിയായ കോണ്‍ഗ്രസിലെ ധര്മജന് ബോള്‍ഗാട്ടിക്ക് 20327 വോട്ടിെന്റ ഭൂരിപക്ഷത്തിന് എല്‍.ഡി.എഫിലെ യുവ വിദ്യാര്‍ഥി നേതാവ് സച്ചിന് ദേവിനു മുന്നില്‍ അടിയറവു പറയേണ്ടിവന്നതിെന്റ കാരണം കണ്ടെത്താന്‍ കൂടിയാണ് അടുത്ത ദിവസം യു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടുള്ളത്.
യു.ഡി.എഫ് ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമ താരം കൂടിയായ കോണ്ഗ്രസുകാരന് ധര്‍മജനെ ബാലുശ്ശേരിയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കിയത്. ബാലുശ്ശേരിയുടെ നാലു പതിറ്റാണ്ടായുളള വികസന പോരായ്മയും ഒരു മാറ്റവും ഉയര്‍ത്തിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചാരണം.
സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ മുമ്ബേ മണ്ഡലത്തിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ഒരു വിഭാഗം, ധര്മജന് ബോള്‍ഗാട്ടിയെ ബാലുശ്ശേരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം ഇത് കണ്ടില്ലെന്ന് നടിച്ച് നിലകൊള്ളുകയായിരുന്നു. ഇതിനെതിരെ ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തുവന്നു. ബാലുശ്ശേരിയിലെ തന്നെ എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗമായ എ ഗ്രൂപ്പുകാരനായ യുവാവും ഇതിനിടെ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുവന്നിരുന്നു.
എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം നേതാക്കളുടെ ഒത്താശയോടെയായിരുന്നു ഇദ്ദേഹവും സ്ഥാനാര്ഥിക്കുപ്പായമണിഞ്ഞത്. ഇതിനിടെ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ പേരില്‍ ധര്മജെന്റ സ്ഥാനാര്‍ഥിത്വത്തിനെതിരെ കെ.പി.സി.സിക്ക് പരാതിയും പോയി. ഇതാകട്ടെ മണ്ഡലത്തിലെ യു.ഡി.എഫ് കമ്മിറ്റിയില്‍ ഏറെ ഒച്ചപ്പാടിനും ഇടയാക്കി. എന്നാല്‍, കെ.പി.സി.സിയുടെ അന്തിമ ലിസ്റ്റില്‍ ബാലുശ്ശേരിയിലെ സ്ഥാനാര്‍ഥിയായി ധര്മജന് തന്നെയായിരുന്നു നറുക്ക് വീണത്.
ഏറെ വൈകിയാണെങ്കിലും മണ്ഡലത്തിലെ െതരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയ ധര്മജന് തുടക്കത്തില്‍ ലഭിച്ച ആവേശകരമായ സഹകരണങ്ങളൊന്നും പിന്നീടുള്ള ദിവസങ്ങളില്‍ കിട്ടിയില്ല എന്നതാണ് വാസ്തവം. മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് ഐ ഗ്രൂപ് വിഭാഗവും ധര്‍മജനോടൊപ്പം സജീവമായി രംഗത്തിറങ്ങിയെങ്കിലും എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ നിസ്സഹകരിച്ചു.
സെലിബ്രറ്റി എന്ന നിലയില്‍ ധര്മജന് മണ്ഡലത്തില്‍ ലഭിച്ചിരുന്ന തിങ്ങിനിറഞ്ഞ സ്വീകരണങ്ങളും കൂട്ടായ്മയും വെറും സെല്‍ഫി ഭ്രമത്തില്‍ ഒതുങ്ങിയതല്ലാതെ വോട്ടായി മാറിയില്ല എന്നതു തന്നെയാണ് യാഥാര്‍ഥ്യം. സാമ്ബത്തിക പ്രതിസന്ധിയുടെ പേരില്‍ മണ്ഡലത്തിലെ രണ്ടാം ഘട്ട വാഹന പര്യടനം പോലും നടത്താനാകാതെ കുടുംബയോഗങ്ങള്‍ മാത്രം നടത്തി പ്രചാരണം അവസാനിപ്പിക്കേണ്ടിവന്നതും പ്രതികൂലമായിട്ടുണ്ട്.
ചില നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്തതും ധര്മജന് വിനയായി. അവസാന ഘട്ടത്തില്‍ കോമഡി സിനിമ താരങ്ങളും ചാനല്‍ മിമിക്രി താരങ്ങളുമെത്തി വോട്ടു പിടിക്കലും കലാപരിപാടികളുമായി രംഗത്തിറങ്ങിയത് തെരഞ്ഞെടുപ്പിെന്റ തന്നെ ഗൗരവം കെടുത്തിയത് ഗുണത്തേക്കാളേറെ ദോഷമാണ് ഉളവാക്കിയത്. മണ്ഡലത്തിലെ ഒമ്ബത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളില്‍ ഒന്നില്‍ മാത്രമാണ് ധര്മജന് നേരിയ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്.