ഗ്വാളിയോർ: അർധ സെഞ്ച്വറി അടിക്കാൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ ക്യാച്ചെടുത്ത ഫീൽഡറുടെ തല അടിച്ചു പൊളിച്ച് ബാറ്റ്സ്മാൻ. മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് നടുക്കുന്ന സംഭവം. 23കാരനായ സചിൻ പരാശറിനെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
ബാറ്റ്സ്മാനായ സഞ്ജയ് പാലിയയാണ് ഈ കടുംകൈ ചെയ്തത്. 49 റൺസിലെത്തി നിൽക്കെ സഞ്ജയിയെ സചിൻ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതോടെ ദേശ്യത്തിൽ അടുത്തെത്തിയ ബാറ്റ്സ്മാൻ സചിന്റെ തലയ്ക്ക് ബാറ്റു കൊണ്ടടിക്കുകയായിരുന്നു. മറ്റു കളിക്കാർ ഇടപെട്ടാണ് സചിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
FLASHNEWS