വടകര: നൂറ് ശതമാനം ആത്മവിശ്വാസത്തിലാണെന്ന് വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമ. യുഡിഎഫിന്റെ ശക്തമായ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമ.
എല്ലാ വിഭാഗം ജനങ്ങളും നല്ല പിന്തുണയാണ് തരുന്നത്. സിപിഎമ്മിന്റെ വോട്ടുകള്‍ കൂടി സമാഹരിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ട്. വടകരയുടെ വികസനമാണ് മുന്നോട്ടുവെയ്ക്കുന്ന കാര്യങ്ങളിലൊന്നെന്നും രമ പറഞ്ഞു.
കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന സന്ദേശം മണ്ഡലത്തില്‍ ശക്തമായി പ്രതിഫലിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.