വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. കോവിഡ് പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിഗണിച്ച് നേരത്തെ വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടത്താനാണ് തീരുമാനിച്ചത് .എന്നാല്‍ ഒറ്റഘട്ടമായി തന്നെ നടത്തിയാല്‍ മതിയെന്നാണ് ടിക്കാറാം മീണ ശിപാര്‍ശ ചെയ്യുന്നത് .
അതെ സമയം ഏപ്രില്‍ 15ന് മുന്‍പായി തെരഞ്ഞെടുപ്പ് നടത്താനും അദ്ദേഹം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിനിധികള്‍ ഫെബ്രുവരിയില്‍ സംസ്ഥാനത്തെത്തുമെന്നും ടിക്കാറാം മീണ അറിയിച്ചു.