ലൈഫ് മിഷന് ക്രമക്കേട് കേസില്‍ പുതിയ നീക്കവുമായി വിജിലന്‍സ്. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെയും സ്വര്‍ണ്ണക്കളളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെയും വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് ആണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ച ചാറ്റുകള്‍ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാട്സ്ആപ്പ് സന്ദേശം ലൈഫ് മിഷന് ക്രമക്കേട് കേസ് അന്വേഷണത്തില്‍ അനിവാര്യമാണെന്നാണ് വിജിലന്‍സ് നിലപാട്. ശിവശങ്കരന് കെയിലെ മറ്റ് പ്രതികള്‍ക്ക് കെ ഫോണ്‍, സ്മാര്‍ട് സിറ്റി അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ രഹസ്യവിവരങ്ങള്‍ കൈമാറിയെന്നാണ് ഇഡി യുടെ കണ്ടെത്തല്‍.