ചേരുവകൾ
അരിപ്പൊടി – 2 കപ്പ്
ശര്‍ക്കര – 3 എണ്ണം പാനിയാക്കിയത് / പഞ്ചസാര – മധുരത്തിന് അനുസരിച്ച്
തേങ്ങ – ഒരു മുറി
ഏലക്കായ പൊടിച്ചത് – ഒരു നുള്ള്
നല്ല ജീരകം പൊടിച്ചത് – ഒരു നുള്ള്
ഉപ്പ് – കുറച്ച്
പാകം ചെയ്യുന്ന വിധം
ഒരു മുറി തേങ്ങ ചിരകി അല്‍പ്പം വെള്ളം ചേര്‍ത്ത് പാലെടുക്കുക. പഞ്ചസാരയും (ശര്‍ക്കരപ്പാനിയും) തേങ്ങാപ്പാലും മറ്റു ചെരുവകളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഇഡ്ഡലിമാവിന്റെ പാകത്തില്‍ വെളിച്ചെണ്ണ പുരട്ടിയ കിണ്ണത്തിന്റെ പകുതി വരെ ഒഴിക്കുക. കുക്കറിലോ ഇഡ്ഡലി ചെമ്പിലോ ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം മുറിച്ച് കഴിക്കാം.