കണ്ണൂര്‍: തലശേരി കൊളശേരി കളരിമുക്കില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിപിഎം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ജനാര്ദനന് സ്മാരക വായനശാലക്കു നേരേയാണ് ബോംബെറിഞ്ഞത്.
ഓഫീസിന്റെ ഷട്ടറില്‍ കൊണ്ട് ബോംബ് പൊട്ടിത്തെറിച്ചു. ഷട്ടറിന് കേടുപാടുകള്‍ സംഭവിച്ചു. ബൈക്കിലെത്തിയ ബിജെപി സംഘമാണ് ബോംബെറിഞ്ഞതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.