സിംഗപ്പൂര്‍: സിംഗപ്പൂരിന്റെ കോവിഡ്-19 നെതിരേയുള്ള വാക്സിന് സന്നദ്ധപ്രവര്‍ത്തകര്‍ക്കു നല്കി പരീക്ഷിച്ചു. ലൂണാര്‍-കോവ് 19 എന്നു പേരിട്ടിരിക്കുന്ന വാക്സിന് ഡ്യൂക്- എന്‍യുഎസ് മെഡിക്കല്‍ സ്കൂളും അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കന്പനി അര്ട്യൂറസ് തെറാപ്യൂട്ടിക്സും സംയുക്തമായാണു നിര്‍മിച്ചത്.
21നും 55നും ഇടയില്‍ പ്രായമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കിയെന്ന് അര്ട്യൂറസ് പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷണത്തില്‍ പങ്കെടുത്തവരെ വിശകലനം ചെയ്തു രണ്ടാംഘട്ടത്തില്‍ നല്‍കേണ്ട വാക്സിന് ഡോസ് തീരുമാനിക്കും. 56നും 80നും ഇടയില്‍ പ്രായമുള്ളവരെയും രണ്ടാം ഘട്ട പരീക്ഷണത്തില്‍ പങ്കെടുപ്പിക്കും.