വയനാട്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികുട്ടികള്‍ നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. വയനാട് മീനങ്ങാടി സിസിയിലാണ് സംഭവമുണ്ടായത്. പള്ളി കടവില്‍ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് നടപടി.
12, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ പ്രേമ നഗ്നത പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. കുട്ടികളുടെ വീടിന് സമീപത്താണ് പ്രേമയും താമസിക്കുന്നത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രേമയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്.