തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് സംശയം. ഐടി വകുപ്പില്‍ ജോലിക്കായി സമര്‍പ്പിച്ച രേഖകളും വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്.
ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാര്‍ക്കിലെ ജോലിക്കായി സ്വപ്ന നല്കിയ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സംശയ നിഴലില്‍ നില്‍ക്കുന്നത്. എയര്‍ഇന്ത്യ സാറ്റ്സില്‍ ജോലി ചെയ്യുമ്ബോള്‍ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും, ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഡിപ്ലോമയും ആയിരുന്നു. ഇതോടെയാണ് ജോലി നേടാന്‍ സ്വപ്ന സമര്‍പ്പിച്ച രേഖകള്‍ സംശയ നിഴലിലാകുന്നത്.