പ്രകൃതിക്ഷോഭങ്ങള്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രളയക്കെടുതിയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കാര്യം വരുമ്ബോള്‍ ആശയപരമായ ഭിന്നതകള്‍ നീക്കിവച്ച് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.