തേസ് പേമെന്റ് ആപ്ലിക്കേഷനില്‍ പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍. ഉപയോക്താക്കള്‍ക്ക് അവരുടെ ദൈനംദിന പണമിടപാടുകള്‍ ഇനിമുതല്‍ ഗൂഗിള്‍ തേസ് ആപ്പിലൂടെ നടത്താനും ബില്ലുകള്‍ അടയ്ക്കാനും സാധിക്കും.
ഐഓഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ അവതരിപ്പിച്ച ഗൂഗിള്‍ തേസ് ആപ്പ് തുടക്കത്തില്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് സംവിധാനം വഴി ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട് സൗകര്യം മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗൂഗിള്‍ തേസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിവിധ വൈദ്യുതി വിതരണ സേവനങ്ങളുടെയും, ടിവി, ഗ്യാസ്, വെള്ളം, ഇന്റര്‍നെറ്റ് സേവനങ്ങളുടെയും അടക്കം 80 ഓളം സ്ഥാപനങ്ങളുടെ ബില്ലുകള്‍ അടയ്ക്കാനാകുമെന്നാണ് സൂചന.
ഈ പുതിയ ഫീച്ചര്‍ തേസ് ആപ്ലിക്കേഷനില്‍ താഴെയായി ചേര്‍ത്തിട്ടുള്ള ന്യൂ പേമെന്റ് ടാബിലാണ് ചേര്‍ത്തിട്ടുള്ളത്. ആവര്‍ത്തന ബില്ലുകളാണെങ്കില്‍ (Recurring Bills) ആപ്പ് അത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് തരും. നേരത്തെ അടച്ച ബില്ലുകളും ആപ്പില്‍ കാണാം. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പില്‍ പേമെന്റ് ഫീച്ചര്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ തേസ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിത്.