കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലിസ് റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് പൊലിസ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11 മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
അതീവ രഹസ്യമായിട്ടാണ് പൊലിസ് പരിശോധന നടത്തിയത്. കത്തും കത്തില്‍ പരാമര്‍ശിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ സംബന്ധിച്ചും പള്‍സര്‍ സുനി പൊലിസിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഘത്തെ ഇവിടെയെത്തിച്ചത്. കുറ്റകൃത്യത്തിനുശേഷം കാക്കനാട്ടെ ഷോപ്പില്‍ രണ്ടുതവണ എത്തിയതായി കത്തില്‍ സുനി പരാമര്‍ശിക്കുന്നുണ്ട്.
ലക്ഷ്യയുടെ ഓഫിസില്‍ നടത്തിയ പരിശോധനയില്‍ പണമിടപാട് സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പൊലിസ് പരിശോധിച്ചു.