നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്കൂള്‍ മതില് തകര്‍ന്നുവീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.
പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചു.