News Sections: topnews
-
കാർ വിറ്റുകിട്ടിയ ഒരുലക്ഷം രൂപയുമായി ബസ് കാത്തുനിന്നു; യാത്രക്കാരൻ്റെ ഒരുലക്ഷം രൂപ കവർന്ന മലയാളി അറസ്റ്റിൽ
മംഗളൂരു : ബസ് കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരന്റെ പോക്കറ്റിൽനിന്ന് ഒരുലക്ഷം രൂപ കവർന്ന മലയാളി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി നസീറാണ് (55) അറസ്റ്റിലായത്. ബണ്ട്വാൾ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിസി റോഡ് ബസ്സ്റ്റാൻഡിൽ ബസ്…
-
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. ദില്ലി വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം…
-
കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താനൊരുങ്ങി രാഹുൽ ഗാന്ധി
കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താനൊരുങ്ങി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.2026 ജനുവരിയിലോ ഫെബ്രുവരിയിലോ യാത്ര നടത്താനാണ് ആലോചന. എഐസിസിയും കെപിസിസിയും മുന്നൊരുക്കങ്ങൾ തുടങ്ങി.തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ…
-
പുനലൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു
കൊല്ലം പുനലൂരില്‍ ഭര്‍ത്താവ് ഭാര്യെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഐസക്ക് കുത്തിയും വെട്ടിയും ശാലിനിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയശേഷം ഐസക് കൊലപാതകത്തിന്റെ കാരണങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. താന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ…
-
വികസന സദസ്സിന് ഇന്ന് തുടക്കം; ഭാഗമാകാനില്ലെന്ന് പ്രതിപക്ഷം
പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്പറേഷന് വികസന സദസ്സും തിങ്കള്‍ രാവിലെ 9.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്…
-
നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, ഇത്തവണ 11 ദിവസം
ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ്…
-
രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി
രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് കൂട്ടി. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 ആയി വര്‍ദ്ധിപ്പിച്ചു. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപ കൂട്ടി. പ്രിന്റ് എടുക്കുന്നതിനുള്ള പണത്തിലും വര്‍ധനവുണ്ട്.…
-
ശ്രീനാരായണപ്രസ്ഥാനങ്ങൾ അധികാരമുള്ളവർക്കു പിന്നാലെ പോകരുത് ; ജി. സുധാകരൻ
അധികാരമുള്ളവർക്കു പിന്നാലെയല്ല, ആദർശമുള്ളവർക്കു പിന്നാലെയാണ് ശ്രീനാരായണപ്രസ്ഥാനങ്ങൾ പോകേണ്ടതെന്ന് മുൻമന്ത്രി ജി. സുധാകരൻ. ചേർത്തല ശ്രീനാരായണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശ്രീനാരായണഗുരു സമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ധർമവുമായി ജീവിതത്തിൽ…
-
പോലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ; രമേശ് ചെന്നിത്തല
പോലീസ് അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് തെറ്റാണെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് അതിന് തെളിവാണെന്നും രമേശ് ചെന്നിത്തല…
-
പാലിയേക്കരിയില് തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിവിന് ഹൈക്കോടതി അനുമതി
പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്കി ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി…

Local News


















