News Sections: topnews
-
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു
കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.കൊല്ലം കണ്ണനല്ലൂരില്‍ ഒരു വീട്ടിലെ കുട്ടി നല്കി വിവരം അനുസരിച്ച് തയാറാക്കിയതാണ് രേഖാചിത്രം. അബികേലിനെ ആദ്യം കണ്ട…
-
ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും.ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഇന്നലെ അയച്ചിരുന്നു. ഒരു…
-
അബിഗേലിന്റെ ആരോഗ്യനില തൃപ്തികരം; ഇന്ന് ആശുപത്രി വിട്ടേക്കും
കൊല്ലം: പൂയപ്പള്ളിയില്‍ തട്ടികൊണ്ട് പോകലില്‍ നിന്ന് രക്ഷപെട്ട ആറ് വയസ്സുകാരി അബിഗേല്‍ സാറാ റെജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു.ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തില്‍ നിന്ന് കുഞ്ഞ്…
-
കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു
കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നെയിൽ നിന്ന് ശബരിമലയിൽ എത്തി മടങ്ങിയ തീർത്ഥാടകൻ ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്.ശബരിമല ഭക്തർ സഞ്ചരിച്ച കാറും ട്രാവലറും…
-
കൊല്ലത്ത് ഓട്ടുമലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു
അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഓട്ടുമലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. സംഘംമുക്ക് താന്നിവിള പനയ്ക്കല്‍ ജംക്ഷനില്‍ സൈനികനായ ആര്. ബിജുവിന്റെയും ചിത്രയുടെയും ചൈത്രം വീട്ടിലാണ് തട്ടിക്കൊണ്ടുപോകാല്‍ ശ്രമം ഉണ്ടായത്.രാവിലെ 8.30ന്…
-
കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരെ വിട്ടയച്ചേക്കും
ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെ ചോദ്യംചെയ്തശേഷം വിട്ടയച്ചേക്കുമെന്ന് സൂചന. മൂന്നുപേര്‍ക്കും കേസുമായി ബന്ധമില്ലെന്നാണ് വിവരം.കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കാര്‍ വാഷിംഗ്…
-
ആറ് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഊര്‍ജ്ജിത അന്വേഷണം നടക്കുന്നു ;ഐജി സ്പര്‍ജന്‍ കുമാര്‍
ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുയാണെന്ന് ഐജി സ്പര്‍ജന്‍ കുമാര്‍. നിലവില്‍ വളരെ കുറവ് വിവരങ്ങള്‍ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ…
-
ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ
ഏതാനും ദിവസം മുമ്പും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നെന്ന് കുട്ടിയുടെ അമ്മൂമ്മ. കാര്‍ പിന്തുടരുന്ന കാര്യം കുട്ടികള്‍ പറഞ്ഞെങ്കിലും കാര്യമായെടുത്തില്ലെന്നാണ് അബിഗേല്‍ സാറയുടെ അമ്മൂമ്മ പറയുന്നത്.നേരത്തെയും ഈ കാറ് വീടിനടുത്ത് നിര്‍ത്തിയിട്ടതായി കണ്ടിരുന്നെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു.…
-
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കാര്‍ വാഷിംഗ് സെന്ററില്‍ നിന്നും 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു
ഓയൂരില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശ്രീകണ്ഠേശ്വരം കാര്‍ വാഷിംഗ് സെന്ററില്‍ പരിശോധന. ഇവിടെ നിന്ന് 500 രൂപയുടെ 19 കെട്ടുകള്‍ പൊലീസ് കണ്ടെടുത്തു. ഒരു ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് പൊലീസ് ഈ…
-
കാണാതായ കുട്ടി കൊല്ലത്ത് തന്നെ ഉണ്ടെന്ന് സൂചന;ടവർ ലൊക്കേഷനുകൾ പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരി കൊല്ലത്ത് തന്നെ ഉണ്ടെന്നാണ് സൂചനയെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു . ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ‘പൊലീസ്…

Local News

















