News Sections: mainnews
-
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകും.കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. വിവിധ കമ്പനികളുമായി ചർച്ച നടത്തി. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സന്നിധാനത്ത്…
-
നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായുള്ള അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായുള്ള അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയെന്ന് കേന്ദ്ര സർക്കാർ. ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്കണമെങ്കില് ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും…
-
നവകേരള സദസിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി
നവകേരള സദസിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ബിജെപി. പരിപാടിയിലേക്ക് ആളെ കൂട്ടുന്നതിന് വേണ്ടിയാണ് ഉത്തരവെന്ന് വിമർശനം. പരിപാടി പൊളിയാതിരിക്കാനുള്ള അടവാണിതെന്നും സർക്കാർ നിർദേശപ്രകാരമാണ് കളക്ടർ ഉത്തരവിറക്കിയതെന്നും ബിജെപി…
-
ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു
ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു. മുളക്കുഴ പഞ്ചായത്ത് 14-വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത് (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട്…
-
അഴീക്കോട് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിങ് തടഞ്ഞ് യൂത്ത് ലീഗ്
നവകേരള സദസിന്റെ വേദിയിലേക്കുള്ള റോഡ് ടാറിങ് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ വേദിയിലേക്കുള്ള ടാറിങ് പ്രവൃത്തികളാണ് തടയുന്നത്. നവകേരള സദസ്സിന് മാത്രമായി റോഡ് ടാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം. റോഡിന്റെ ഒരു…
-
ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെന്ന് പരാതി
ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോൺഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി. കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോൺഗ്രസ് നേതാവും ഭർത്താവും 1,20,000 രൂപ തട്ടിയെടുത്തെന്നാണ് ഇദ്ദേഹം…
-
മറിയക്കുട്ടിക്ക് വേണ്ടി മാത്യു കുഴല്നാടന് ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന
മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവും മൂവാറ്റപുഴ എം എല്‍ എ യുമായ മാത്യു കുഴല്നാടന് ഹൈക്കോടതിയില്‍ ഹാജരാകുമെന്ന് സൂചന. സര്‍ക്കാരിന്റെ ക്ഷേമ പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്കെതിരെ സി പി എം…
-
എരവന്നൂര്‍ സ്കൂളിലെ സംഘര്‍ഷം ;അധ്യാപകരായ ഭാര്യക്കും ഭർത്താവിനും സസ്പെൻഷൻ
കോഴിക്കോട് നരിക്കുനി എരവന്നൂര്‍ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭർത്താവ് പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ്…
-
നവകേരള സദസ് നടക്കുന്ന നവംബർ 19ന്പ്രവൃത്തി ദിനമാക്കി ജില്ല കലക്ടർ
നവകേരള സദസ് നടക്കുന്ന നവംബർ 19ന്പ്രവൃത്തി ദിനമാക്കി ജില്ല കലക്ടർ ഉത്തരവിറക്കി . രണ്ട് ദിവസങ്ങളിൽ നടക്കുന്ന നവകേരള സദസിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു. നവകേരള സദസിന്റെ ഉദ്ഘാടനം 18-ാം തീയതിയാണ്.…
-
ബസ്സുകളില്‍ സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
സംസ്ഥാനത്തെ ബസ്സുകളില്‍ സുരക്ഷാ ക്യാമറ ഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ 30ന് അകം സംസ്ഥാനത്തെ ബസ്സുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍…

Local News


















