News Sections: local
-
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ്…
-
നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ ഉടന്‍; പ്രോസിക്യൂഷന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച പ്രോസിക്യൂഷന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ അപ്പീല്‍ നല്‍കും. അപ്പീലില്‍ വിചാരണക്കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കും. കേസിലെ…
-
ആലപ്പുഴയില്‍ പക്ഷിപ്പനി; ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിലെ ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തു. പക്ഷിപ്പനി കാരണമാണ് താറാവുകള്‍ ചത്തതാണെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ…
-
ചരിത്രത്തിലാദ്യം; സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. ചരിത്രത്തിലാദ്യമായാണ് സ്വര്‍ണവില പവന് ഒരു ലക്ഷം കടക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം…
-
റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി; 70 വയസില്‍ നിന്ന് 75 വയസാക്കി
സംസ്ഥാനത്ത് റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി കൂട്ടി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം ചെയ്യുമ്പോള്‍ വേണ്ട പ്രവര്‍ത്തി പരിചയത്തിലും ഇളവുവരുത്തിയിട്ടുണ്ട്.…
-
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ നീങ്ങിയതിന് കണ്ണൂരില്‍ നാല് നേതാക്കളെ പുറത്താക്കി കോൺഗ്രസ്
തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ നീങ്ങിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂരില്‍ നാല് നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. ഡിസിസി എക്സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, മൈനോറിറ്റി കോണ്‍ഗ്രസ് ജില്ലാ ചെയര്മാന് കെ ആര് അബ്ദുല്‍ ഖാദര്‍, പ്രാദേശിക നേതാക്കളായ…
-
വാളയാറിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്
പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണിന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.അതേസമയം അടിയന്തര നഷ്ടപരിഹാരം…
-
വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു
വളവനാട് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. മണ്ണഞ്ചേരി സ്വദേശി നിഖില്‍ (19), ചേര്‍ത്തല സ്വദേശി രാകേഷ് (25)എന്നിവരാണ് മരിച്ചത്.ഒരാള്‍ക്ക് ഗുരുതകരമായി പരിക്കേറ്റു.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ദേശീയ പാതയുടെ സമാന്തര പാതയില്‍…
-
പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്
പെരിന്തല്‍മണ്ണയില്‍ മുസ്ലിംലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ച് യുഡിഎഫ്. ജനപിന്തുണയിലാണ് ഭരണമാറ്റമുണ്ടായതെന്നും അവരെ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീബ് കാന്തപുരം എംഎല്‍എ അറിയിച്ചു. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ഇന്ന് രാവിലെ 6…
-
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം;അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക്…

Local News

















