ബുണ്ടസ് ലീഗയില്‍ വേര്‍ഡര്‍ ബ്രെമനെ ഹോഫെന്‍ഹെയിം സമനിലയില്‍ തളച്ചു. ഓരോ ഗോളു വീതമടിച്ചാണ് ഇരു ടിമുകളും പോയന്റ് പങ്കിട്ട് പിരിഞ്ഞത്. വേര്‍ഡര്‍ ബ്രെമന് വേണ്ടി സെലാസിയും ഹോഫെന്‍ഹെയിമിന് വേണ്ടി ബിറ്റണ്‍കോര്‍ട്ടുമാണ് ഗോളടിച്ചത്.
ബുണ്ടസ് ലീഗയില്‍ ഇന്ന് വിജയിച്ചിരുന്നെങ്കില്‍ അഞ്ചാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരമാണ് ഹോഫെന്‍ഹെയിം നഷ്ടപ്പെടുത്തിയത്. നിലവില്‍ 24 പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം. ഒന്‍പതാം സ്ഥാനത്താണ് വേര്‍ഡര്‍ ബ്രെമന്‍.

യൂറോപ്പില്‍ നിന്നും പുറത്തായ ജൂലിയന്‍ നൈഗല്‍സ്മാന്റെ ഹോഫെന്‍ഹെയിം ഈ സീസണിലും ലക്ഷ്യം വെക്കുന്നത് ഒരു യൂറോപ്യന്‍ സ്പോട്ടാണ്. അടുത്ത സീസണ്‍ മുതല്‍ നൈഗല്‍സ്മാന്‍ ലെപ്സിഗിനെയാണ് പരിശീലിപ്പിക്കുക.













