2.0 ഇന്ത്യയില്‍ മാത്രം നേടിയത് 420 കോടി


ഷങ്കര്‍ രജനികാന്ത് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം 2.0 തീയേറ്ററുകളില്‍ യാത്ര തുടരുകയാണ്. ചിത്രം റിലീസ് ചെയ്‍ത് 21 ദിവസം പിന്നിടുമ്ബോള്‍ ഇന്ത്യയില്‍ മാത്രം 420 കോടി രൂപയാണ് ചിത്രം കളക്ഷന്‍ നേടിയത്. ലോകമെമ്ബാടുമായി 700 കോടി രൂപയുടെ കളക്ഷനാണ് 2.0 നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു തമിഴ് ചിത്രം 700 കോടി ക്ലബ്ബിലെത്തുന്നത്.


ലോകമെമ്ബാടുമായി 10000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്‍തത്. ഏറ്റവും കൂടുതല്‍ സ്‍ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കിയിരുന്നു. അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. എമി ജാക്സണാണ് നായിക.




Sharing is Caring