ഹോട്ട് ഫോട്ടോഷൂട്ടുമായി വീണ്ടും വാമിഖ; ലോകസുന്ദരിയെന്ന് വിളിച്ച്‌ ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍


വീണ്ടും ​ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി വാമിഖ ഗബ്ബി. ലോക്ക്ഡൗണ്‍ കാലത്തെ നടിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെയും വൈറലായിരുന്നു. ഇക്കൂട്ടത്തിലേക്ക് വീണ്ടുമൊരു സീരീസ് കൂടി ചേര്‍ത്തിരിക്കുകയാണ് വാമിഖ.


കടും ബീജ് നിറത്തിലുള്ള സ്ലീവ്ലെസ് വേഷത്തിലാണ് നടി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. ലളിതമായ മേക്കപ്പിലാണെങ്കിലും നടി ലോകത്തിലെ ഏറ്റവും സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഹോട്ട്, സെക്സി എന്നീ വിശേഷണങ്ങളാണ് കമന്റ് ബോക്സില്‍ നിറയുന്നത്.

ഗോദ, നയന്‍ എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം നേടിയെടുത്ത നടിയാണ് വാമിഖ. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ പഞ്ചാബി സിനിമകളിലാണ് നടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.




Sharing is Caring