ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു


ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിയുടെ തൊണ്ടയില്‍ കുപ്പിച്ചില്ല് കുരുങ്ങി മുറിവേറ്റു. പന്തളം മുടിയൂര്‍കോണം അരുണ്‍ നിവാസില്‍ അമ്ബിളി(35)ക്കാണ് മുറിവേറ്റത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപമുള്ള റോയല്‍ ഹോട്ടലിലായിരുന്നു സംഭവം.
ഭര്‍ത്താവുമൊത്ത് ബിരിയാണി കഴിക്കുന്നതിനിടയില്‍ യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ താലൂക്കാശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് തൊണ്ടയില്‍ കുപ്പിച്ചില്ല് കുടുങ്ങിയത് കണ്ടെത്തിയത്. വൈകിട്ടോടെ നഗരസഭാ അധികൃതര്‍ എത്തി ഹോട്ടല്‍ അടച്ചുപൂട്ടിച്ചു.




Sharing is Caring