ഹോട്ടലിലെത്തിയ യുവതിക്ക് നേരേ ആക്രമണം ; മറുനാടന്‍ തൊഴിലാളി അറസ്റ്റില്‍


തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ മറുനാടന്‍ തൊഴിലാളി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പരാതി. ജാര്‍ഖണ്ഡ് സ്വദേശിയായ റാമി(28)നെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റു ചെയ്തു. പാളയത്തെ ഹോട്ടലിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി .


ആഹാരം കഴിച്ചശേഷം കൈകഴുകുന്നതിനിടെ യുവതിയെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നുവെന്നും ഇവര്‍ ബഹളംവെച്ചുമെന്നാണ് അറിയുന്നത് . തുടര്‍ന്ന് ഹോട്ടലില്‍നിന്നു പുറത്തിറങ്ങിയശേഷം ഭര്‍ത്താവിനെയും പോലീസിനെയും വിളിച്ചറിയിച്ചു. യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്.




Sharing is Caring