ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമ്മാന്‍ഡര്‍ മുസ്തഫ ബദ്‌റുദ്ദീന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിനിടെയാണ് മുസ്തഫ ബദ്‌റുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുല്ല വക്താവ് പറഞ്ഞു.
ലബനീസ് ശീഈ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ ഉന്നത റാങ്കിലുള്ള കമാന്‍ഡറായിരുന്നു 55 കാരനായ ബദ്‌റുദ്ദീന്‍. സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനൊപ്പം ചേര്‍ന്ന് ആക്രമണത്തില്‍ ഏര്‍പ്പെടുന്ന സംഘമാണിത്. അതുകൊണ്ടുതന്നെ അമേരിക്കന്‍ സേനയാണ് തങ്ങള്‍ക്കെതിരായ ആക്രമണത്തിനു പിന്നിലെന്ന് ഹിസ്ബുല്ല വിശ്വസിക്കുന്നു.














