ഹിലരി ക്ലിന്റണിന്റെ വിജയത്തിന് പിന്നില്‍ ജയലളിതയെന്ന് എ.ഐ.എ.ഡി.എം.കെ എംഎല്‍എ


അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ഹിലരി ക്ലിന്റണ്‍ അര്‍ഹത നേടിയെങ്കില്‍ അതിനു പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണെന്ന് എ.ഐ.എ.ഡി.എം.കെ കൂനൂര്‍ എംഎല്‍എ എ. രാമു.


2011 ജൂലൈയില്‍ രാജ്യം സന്ദര്‍ശിച്ച ഹിലരി ജയലളിതയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതാണ് ഹിലരിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാനുള്ള പ്രചോദനം നല്‍കിയതെന്നായിരുന്നു എം.എല്‍.എയുടെ വാദം.


ഹിലരി കൂടിക്കാഴ്ച്ചയിലൂടെ അമ്മയുടെ വ്യക്തിത്വം മനസിലാക്കി. അമ്മയുടെ ദൃഢനിശ്ചയവും പ്രേരണയും ഹിലരിക്ക് പ്രചോദനമായി. അമ്മയുടെ ഇംഗ്ലിഷ് കൈകാര്യം ചെയ്ത രീതിയും നേട്ടങ്ങളും ഹിലരിയെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. വളരെ സന്തോഷത്തോടെയാണ് അവര്‍ തിരികെ മടങ്ങിയത്.



Sharing is Caring