ഹിമാചല്‍പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്


ഷിംല: ഹിമാചല്‍പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. രാവിലെ എട്ട് മണി മുതലാണ് വോട്ടെടുപ്പ്.
സംസ്ഥാന ഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന്‍ പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സി.പി.ഐ. മൂന്നുസീറ്റിലും മത്സരിക്കുന്നു.


ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നേതൃത്വം നല്‍കിയത്. 450ലേറെ തിരഞ്ഞെടുപ്പ് റാലികള്‍ ഹിമാചലില്‍ നടന്നു. 12 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.


7,525 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. 37,605 പോളിങ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. 50,25,941 വോട്ടര്‍മാരാണ് ഹിമാചല്‍പ്രദേശിലുള്ളത്. 17,850 പോലീസ് ഉദ്യോഗസ്ഥര്‍ക്കുപുറമേ ഹോംഗാര്‍ഡുകളെയും 65 കമ്പനി കേന്ദ്ര അര്‍ധ സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

 



Sharing is Caring