മുംബൈ : ഓടിക്കൊണ്ടിരുന്ന മുംബൈ മോണോറെയില്‍ ട്രെയിനിന്റെ കോച്ചുകള്‍ അഗ്‌നിക്കിരയായി. ചെമ്പൂരിലെ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെ 5.30 നാണു അപകടം. തുടര്‍ന്ന് സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി തീയണക്കുകയായിരുന്നു. കോച്ചുകളില്‍ യാത്രക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.














