ഹാദിയാ കേസില്‍ സുപ്രധാന വിധി; വിവാഹം നിയമപരം സുപ്രീംകോടതി


ന്യൂഡല്‍ഹി:ഹാദിയാ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാദം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹാദിയയുടെ വിവാഹം റദ്ദാക്കിയത് അംഗീകരിക്കാനാവില്ലെന്നും നിയമപരമായ വിവാഹം തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.


ഹാദിയയുടെ വിവാഹം ഒഴിച്ച് ഭര്‍ത്താവ് ഷെഫിന്‍ ജഹാനെതിരായ കേസുകളില്‍ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.


വിവാഹം ഒഴികെയുള്ള വിഷയങ്ങളില്‍ എന്‍.ഐ.എക്ക് അന്വേഷണം തുടരാം. കുറ്റക്കാരെങ്കില്‍ ഷെഫിന്‍ ജഹാന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.



Sharing is Caring