സംഘപരിവാറിനും കെ.കെ രമയ്ക്കും ഒരേ സമരരീതി-മുഖ്യമന്ത്രി

തിരുവനന്തപുരം:സംഘപരിവാറിന്‍േയും കെ.കെ.രമയുടേയും ഒരേ സമരരീതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.കെ.രമ ഡല്‍ഹിയില്‍ സമരം നടത്തിയത് കേരളത്തേക്കുറിച്ച് തെറ്റായ പ്രചരണം അഴിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. സംഘപരിവാറും അത്തരത്തിലുള്ള സമരരീതിയാണ് നടത്തിവരുന്നത്.

വടകര ഒഞ്ചിയത്ത് സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമണം അഴിച്ചുവിടുന്നു എന്ന് ചൂണ്ടിക്കാട്ടി കുറ്റ്യാടി എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആര്‍.എം.പി , ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വടകരയില്‍ വ്യാപക ആക്രമണം അഴിച്ചുവിടകയാണെന്ന് പാറക്കല്‍ അബ്ദുള്ള അടിയന്തര പ്രമേയത്തില്‍ പറഞ്ഞിരുന്നു. ആര്‍.എം.പിയില്‍ നിന്ന് സി.പി.എെ.എമ്മിലേക്ക് കൂട്ടത്തോടെ പ്രവര്‍ത്തകര്‍ വരുന്നു.ഇതില്‍ പ്രകോപിതരായ ആര്‍.എം.പി പ്രവര്‍ത്തകരാണ് അവിടെ ആദ്യം അക്രമം അഴിച്ച് വിട്ടതെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.പാര്‍ട്ടി ഓഫീസ് പരിസരത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് ആര്‍.എം.പി പ്രവര്‍ത്തകരെ അറസ്റ്റ ചെയ്യേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *