ഹര്‍ത്താല്‍ അക്രമം: തമിഴ്‌നാട്ടിലേക്കുള്ള ബസ്‌ സര്‍വീസ്‌ നിര്‍ത്തിവെച്ചു; നെടുമങ്ങാടും പാലായിലും ഐഎച്ച്‌ആര്‍ഡിയിലും കല്ലേറ്‌


ഹര്‍ത്താലില്‍ ആര്‍എസ്‌എസ്‌ അക്രമികളും ഹര്‍ത്താലനുകൂലികളും നടത്തുന്ന അക്രമത്തെ തുടര്‍ന്ന്‌ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള ട്രാന്‍സ്പോര്‍ട്ട് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.


കളിയിക്കാവിളയില്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരു സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളും സര്‍വീസുകള്‍ നിര്‍ത്തിയത് . ബുധനാഴ്ച വൈകുന്നേരം അഞ്ചോടുകൂടി ഹിന്ദുമുന്നണി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കളിയിക്കാവിളയില്‍ കെഎസ്‌ആര്‍ടിസി ബസ് തടയുകയായിരുന്നു .


തമിഴ്‌നാട് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത്‌ നീക്കുവാന്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധം ശക്തമായതുമൂലം പിന്‍വാങ്ങി. ഒരു മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നു.



Sharing is Caring