ഹന്ദ്വാരയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു


ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യം നടത്തിയ റെയ്ഡില്‍ മൂന്നു തീവ്രവാദികളെ വധിച്ചു. തീവ്രവാദികളും സൈന്യം തമ്മിലുള്ള ഏറ്റമുട്ടലിനിടെ വെടിയേറ്റ് ഒരു സിവിലിയന്‍ സ്ത്രീയും മരിച്ചിട്ടുണ്ട്. ഹന്ദ്വാരയിലെ യുനിസൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ഒളിച്ചിരുന്ന വീട്ടില്‍ അകപ്പെട്ട സ്ത്രീയാണ് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മരിച്ചത്.


ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംയുക്തസേന പരിശോധന ആരംഭിച്ചത്.


വീട്ടിലുണ്ടായിരുന്ന രോഗിയായ ഒരു സ്ത്രീയെയും മറ്റ് ഏഴു പേരെയും വീട്ടില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയിട്ടുണ്ട്.

പ്രദേശത്ത് സംയുക്തസേന നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുകയാണ്.

ജമ്മു കശ്മീര്‍ പൊലിസ്, രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് എന്നിവര്‍സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.



Sharing is Caring