ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക് ഇടപെടലുണ്ടെന്ന് മോദി


ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുണ്ടെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അയല്‍ രാജ്യത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി ഗുരുതര ആരോപണം ഉന്നയിച്ചത്.


കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചക്കു പിന്നാലെയാണ് മണി ശങ്കര്‍ അയ്യര്‍ തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയതെന്നും പാക് മുന്‍ സൈനിക മേധാവി അഹമദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ചാണ് ആരോപണവിധേയമായ യോഗം നടന്നത്. ഇതില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി, മന്‍മോഹന്‍ സിങ് എന്നിവരോടൊപ്പം പാക് ഹൈക്കമ്മീഷണറും പാക് മുന്‍ വിദേശകാര്യമന്ത്രിയും പങ്കെടുത്തതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡിസംബര്‍ പതിനാലാണ് സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ്.



Sharing is Caring