ഹണിട്രാപ് വഴി വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


ദില്ലി: ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദില്ലി പൊലീസ് പ്രത്യേക സെല്ലാണ് അമ്ബത്തൊന്നുകാരനായ ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹയെ അറസ്റ്റ് ചെയ്തത്.


ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (പ്രത്യേക സെല്‍) പ്രമോദ് ഖുഷ്വാ അറസ്റ്റ് സ്ഥിരീകരിച്ചു. വ്യോമസേന ആസ്ഥാനത്ത് നിന്നുള്ള വിവരങ്ങള്‍ വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് വഴി ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒഫീഷ്യല്‍സ് സീക്രട്ട് ആക്‌ട്, സെക്ഷന്‍ മൂന്ന് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ജനുവരി 31-നാണ് അരുണ്‍ മര്‍വാഹയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ ചിത്രമുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പാക് ഏജന്റുമാര്‍ മര്‍വാഹയില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ വ്യോമസേന ആസ്ഥാനത്തെ വിരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്നു. ഇയാളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മര്‍വാഹയുടെ ഫോണ്‍ വിശദ വിവരങ്ങള്‍ക്കായി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.



Sharing is Caring