കോട്ട: സര്‍ക്കാര്‍ ജീവനക്കാരനു നേരെ പരസ്യഭീഷണി മുഴക്കി ബിജെപി എംഎല്‍എ. രാജസ്ഥാനിലെ ലാഡ്പുര എംഎല്‍എയായ ഭവാനി സിംഗ് രജാവത്താണ് ജീവനക്കാരെ അസഭ്യം പറയുകയും അടിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തത്.
ഞാന്‍ അടിച്ചാല്‍ നിങ്ങള്‍ പാന്റ്സില്‍ മൂത്രമൊഴിക്കുമെന്നായിരുന്നു രാജസ്ഥാന് സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ് രജിസ്ട്രാര്‍ അജയ് സിംഗ് പന്വറിനോടു ബിജെപി എംഎല്‍എ പറഞ്ഞത്.

ഉദ്യോഗസ്ഥ ക്രമക്കേടിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണു താന്‍ ജീവനക്കാരനോടു കയര്ത്തതെന്നു ബിജെപി എംഎല്‍എ പിന്നീടു വിശദീകരിച്ചു. കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.













