സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു നേ​രെ പ​ര​സ്യ​ഭീ​ഷ​ണി മു​ഴ​ക്കി ബി​ജെ​പി എം​എ​ല്‍​എ


കോ​ട്ട: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നു നേ​രെ പ​ര​സ്യ​ഭീ​ഷ​ണി മു​ഴ​ക്കി ബി​ജെ​പി എം​എ​ല്‍​എ. രാ​ജ​സ്ഥാ​നി​ലെ ലാ​ഡ്പു​ര എം​എ​ല്‍​എ​യാ​യ ഭ​വാ​നി സിം​ഗ് ര​ജാ​വ​ത്താ​ണ് ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും അ​ടി​ക്കു​മെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത​ത്.


ഞാ​ന്‍ അ​ടി​ച്ചാ​ല്‍ നി​ങ്ങ​ള്‍ പാ​ന്‍റ്സി​ല്‍ മൂ​ത്ര​മൊ​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു രാ​ജ​സ്ഥാ​ന്‍ സ്റ്റേ​റ്റ് കോ​ഓ​പ്പ​റേ​റ്റീ​വ് മാ​ര്‍​ക്ക​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് ര​ജി​സ്ട്രാ​ര്‍ അ​ജ​യ് സിം​ഗ് പ​ന്‍​വ​റി​നോ​ടു ബി​ജെ​പി എം​എ​ല്‍​എ പ​റ​ഞ്ഞ​ത്.


ഉ​ദ്യോ​ഗ​സ്ഥ ക്ര​മ​ക്കേ​ടി​നെ തു​ട​ര്‍​ന്ന് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണു താ​ന്‍ ജീ​വ​ന​ക്കാ​ര​നോ​ടു ക​യ​ര്‍​ത്ത​തെ​ന്നു ബി​ജെ​പി എം​എ​ല്‍​എ പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്കാ​യി ശ​ബ്ദ​മു​യ​ര്‍​ത്തു​ന്ന​തു തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



Sharing is Caring