സ​മു​ദാ​യ സം​ഘ​ട​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ട; എ​ന്‍​എ​സ്‌എ​സി​നോ​ട് കോ​ടി​യേ​രി


തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ സം​ഘ​ട​ന രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ടേ​ണ്ട​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ന്‍​എ​സ്‌എ​സ് രാ​ഷ്ട്രീ​യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​ത്. രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ങ്കി​ല്‍ എ​ന്‍​എ​സ്‌എ​സ് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.


സു​കു​മാ​ര​ന്‍ നാ​യ​ര്‍ നി​ഴ​ല്‍​യു​ദ്ധം ന​ട​ത്തേ​ണ്ട. എ​ന്‍​എ​സ്‌എ​സി​ന്‍റെ വി​ര​ട്ട​ല്‍ സി​പി​എ​മ്മി​നോ​ട് വേ​ണ്ടെ​ന്നും എ​ന്‍​എ​സ്‌എ​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത് അ​ണി​ക​ള്‍ പോ​ലും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ സം​സ്ഥാ​ന-​കേ​ന്ദ്ര സ​ര്‍​ക്കാ​രു​ക​ള്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ഴി​മ​തി കേ​സു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.




Sharing is Caring