സൗദിയില്‍ ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ലുലു ഗ്രൂപ്പിന്റെ സഹായഹസ്തം. തൊഴിലാളികള്‍ക്ക് മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ സഹായം ലുലു ഗ്രൂപ്പ് നല്‍കും. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലിയാണ് സഹായം വാഗ്ദാനം ചെയ്തത്. ഇക്കാര്യം സൗദിയിലെ ഇന്ത്യന്‍ അംബാസഡറെ യൂസഫലി അറിയിച്ചു. തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലുലു ഇന്ത്യന്‍ എംബസിക്ക് കൈമാറും.













