സൗദി ജയിലില്‍ കഴിയുന്ന അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു


സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചു.


മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം ഉറപ്പ് നല്‍കി.ഈദ് അവധി കഴിഞ്ഞ് സൗദിയില്‍ കോടതി തുറന്ന ശേഷമായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. ഏപ്രില്‍ 16ന് മുമ്പ് മോചനദ്രവ്യം നല്‍കിയാല്‍ അബ്ദു റഹീമിനെ വിട്ടയയ്ക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നല്‍കിയ കത്ത് അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കും.


ശേഷം കോടതി അബ്ദു റഹീമിനെയും യുവാവിന്റെ ബന്ധുക്കളെയും വിളിച്ചു വരുത്തും. മോചന വ്യവസ്ഥ സംബന്ധിച്ച് സംസാരിക്കും. ശേഷം കോടതി മുഖാന്തരം ഇന്ത്യന്‍ എംബസി തുക യുവാവിന്റെ കുടുംബത്തിന് കൈമാറും. പിന്നെ കാലതാമസമില്ലാതെ മോചനവും യഥാര്‍ഥ്യമാവും.



Sharing is Caring