ന്യൂഡല്‍ഹി: . തങ്ങളുടെ നിലവിലെ പാഠ്യപദ്ധതി പകുതിയായി കുറയ്ക്കാന്‍ ഒരുങ്ങുകയാണ് എന്‍.സി.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഒഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ്).കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇതു സംബന്ധിച്ച് അദ്ധ്യാപകരില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഒന്നു മുതല്‍ പന്ത്രണ്ടാം ക്‌ളാസു വരെയുള്ള പാഠ്യപദ്ധതിയാണ് പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നത്.
നിലവിലെ പഠന ക്രമം പരിഷ്‌കരിക്കേണ്ടത് വളരെ ആവശ്യമായി തീര്‍ന്നിരിക്കുകയാണ്. കുട്ടികള്‍ക്ക് മൂല്യവത്തായ വിദ്യാഭ്യാസം നല്‍കേണ്ടിയിരിക്കുന്നു. ഭൗതികവും വൈദ്യഗ്ദ്ധ്യവുമുള്ള പഠന സമ്പ്രദായമാണ് പുതിയ പരിഷ്‌കാരത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക കെട്ടും ചുമന്ന് സ്‌കൂളിലെത്തേണ്ട നിലവിലെ സ്ഥിതിക്ക് വിരാമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.














