സ്വ​പ്ന​യു​ടെ ജാ​മ്യഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് എ​ന്‍​ഐ​എ ഹൈ​ക്കോ​ട​തി​യി​ല്‍


കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ടെന്ന് എന്‍ഐഎ. ഹൈക്കോടതിയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്.


എന്‍ഐഎയുടെ 16,17,18 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ ജാമ്യ ഹര്‍ജി പരിഗണിക്കരുതെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്ന പതിവില്ലെന്നും ചോദ്യം ചെയ്യുന്നതിനു വേണ്ടി സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.


അതേസമയം, കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്‍റെ കോപ്പി സ്വപ്നയ്ക്ക് നല്‍കണമെന്നും കോടതി അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തു.



Sharing is Caring