സ്വർണക്കടത്ത് ആരോപണം: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി


പി വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് പത്തനംതിട്ട എസ്‍പി സ്ഥാനത്തുനിന്നു നീക്കിയ സുജിത് ദാസിനെതിരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. സുജിത്ത് ദാസിന് എതിരായ സ്വർണക്കടത്ത് ആരോപണത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ പത്മാവതിക്കാണ് അന്വേഷണ ചുമതല.


സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലയളവിൽ പിടികൂടിയ സ്വർണക്കടത്ത് കേസുകളിലാണ് അന്വേഷണം നടക്കുന്നത്. സുജിത് ദാസ് സ്വർണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കും.


പിടികൂടിയ സ്വർണത്തിന്റെ ഒരു ഭാഗം സുജിത് ദാസ് സ്വന്തമാക്കിയതായും ആരോപണം ഉയർന്നിരുന്നു.



Sharing is Caring