2017 മുതല്‍ ക്വീന്‍സ്ലാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരുന്നു
ഓസ്ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ വലതുപക്ഷ തീവ്രവാദിയായ സെനറ്റര്‍ വില്യം ഫ്രേസര്‍ ആനിങ് പരാജയപ്പെട്ടു. ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രില്‍ മാസം കണ്‍സര്‍വ്വേറ്റീവ് നാഷണല്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു. ഈ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് ആനിങ് മത്സരിച്ചത്. കടുത്ത മുസ്ലിം വിരോധം കൊണ്ട് ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് ആനിങ്.

സ്വിറ്റ്സര്‍ലാന്‍ഡിലെ ഭീകരാക്രമണത്തെ കുറിച്ച് ആനിങ് നടത്തിയ പ്രസ്താവന കുപ്രസിദ്ധി നേടിയിരുന്നു. രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റമാണ് ഈ ആക്രമണത്തിനു കാരണമെന്നായിരുന്നു ആനിങ്ങിന്റെ പ്രസ്താവന. ഇത് ഏറെ വിമര്‍ശിക്കപ്പെടുകയുണ്ടായി.
2017 മുതല്‍ ക്വീന്‍സ്ലാന്‍ഡിനെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരുന്നു. ഇവിടെത്തന്നെ മത്സരിച്ചാണ് ആനിങ് പരാജിതനായത്. വണ്‍ നാഷന്, കാറ്റേഴ്സ് ഓസ്ട്രേലിയന്‍ പാര്‍ട്ടി എന്നീ വലത് പാര്‍ട്ടികളെയാണ് സെനറ്റില്‍ ആനിങ് ഇതുവരെ പ്രതിനിധീകരിച്ചിരുന്നത്. നിലപാടുകള്‍ തീവ്രവാദപരമായിരുന്നതിനാല് ഇരുപാര്‍ട്ടികളോടും അകലം പാലിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.
തന്റെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന മല്‍കോം റോബര്‍ട്ട്സിന്റെ ഇരട്ട പൗരത്വം പ്രശ്നമായിത്തീരുകയും സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറേണ്ടി വരികയും ചെയ്തതോടെയാണ് ആനിങ്ങിന് സെനറ്റിലെത്താനുള്ള അവസരമൊരുങ്ങിയത്.
വെളുത്ത വര്‍ഗക്കാര്‍ക്കു വേണ്ടി നിരന്തരമായി വാദങ്ങളുന്നയിക്കുന്നയാളാണ് ആനിങ്. മുസ്ലിം വിരുദ്ധമായ നിലപാടുകളും കുപ്രസിദ്ധമാണ്. 2018ല്‍ വെളുത്ത വര്‍ഗക്കാരുടെ തോട്ടങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഇദ്ദേഹം ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു. സ്വവര്ഗവിവാഹത്തിനെതിരെയും കടുത്ത നിലപാടുകളുള്ളയാളാണ് ആനിങ്.













