സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ


സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍പറഞ്ഞു. ഫീസ് ഏകീകരണം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.


സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മെറിറ്റ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയം. ഇതിനെതിരെ സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രതിഷേധം അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി അറിയിച്ചത്. അതേസമയം സ്വാശ്രയമാനേജ്മെന്റുകളുമായുള്ള ചര്‍ച്ചക്കുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു.


പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 50 ശതമാനം സീറ്റുകളില്‍ സംസ്ഥാന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലും 50 ശതമാനം മാനേജ്മെന്റ് സീറ്റുകളില്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലുമായിരിക്കും ഇനി മുതല്‍ പ്രവേശനം നടത്തുക.



Sharing is Caring